ലണ്ടന്‍: വിംബ്ള്‍ഡണ്‍ വനിതാ ഡബ്ള്‍സില്‍ സാനിയ മിര്സഫമാര്ട്ടിന ഹിംഗിസ് സംഖ്യത്തിന് വിജയം. ഞായറാഴ്ച പുലര്‍ച്ചെ നടന്ന വാശിയേറിയ മത്സരത്തില്‍ എലീന വെസ്നിനഫ എകാട്ടേറിന മാകാറോവ സഖ്യത്തെയാണ് ഇരുവരും തോല്പിച്ചത്.
സ്കോര്‍: 5-7, 7-6, 7-5.
ഇന്ത്യയുടെ സാനിയ മിര്‍സ നേടുന്ന ആദ്യ വിംബ്ള്‍ഡണ്‍ കിരീടമാണിത്. സ്വിസ് താരം മാര്‍ട്ടിന ഹിംഗിസിനൊപ്പം സാനിയ ഡബിള്‍സില്‍ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ്. ഇത് രണ്ടാം തവണയാണ് സാനിയ വനിതാ ടെന്നീസ് ഗ്രാന്‍ഡ്സ്ലാം നേടുന്നത്.
സാനിയയുടെ കരിയറിലെ നാലാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. ഇതിന് മുന്‍പ് മൂന്നു തവണയും മിക്സഡ് ഡബിള്‍സിലായിരുന്നു സാനിയയുടെ കിരീട നേട്ടങ്ങള്‍. ഓസ്ട്രേലിയന്‍ ഓപ്പണ്‍ (2009), ഫ്രഞ്ച് ഓപ്പണ്‍ (2012), യുഎസ് ഓപ്പണ്‍ (2014) എന്നിവയിലായിരുന്നു സാനിയ നേരത്തെ കിരീടം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: