സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യക്ക് 62 റണ്‍സ് വിജയം

Sunday 12 July 2015 9:33 pm IST

ഹരാരെ: ഇന്ത്യയും സിംബാബ്‌വെയും തമ്മില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 62 റണ്‍സിന്റെ വിജയം. ഇതോടെ മൂന്നു മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി. വിജയലക്ഷ്യമായ 272 റണ്‍സ് പിന്തുടര്‍ന്ന സിംബാബ്‌വെ 209 റണ്‍സ് നേടുന്നതിനിടെ എല്ലാവരും പുറത്തായി. ഇന്ത്യക്കുവേണ്ടി ഭുവനേശ്വര്‍ കുമാര്‍ നാലു വിക്കറ്റ് നേടി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഓപ്പണര്‍മാരുടെ കരുത്തിലാണു മാന്യമായ സ്‌കോര്‍ ഇന്ത്യ കണ്‌ടെത്തിയത്. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും (63) മുരളിവിജയ്‌യും (72) നേടിയ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യന്‍ സ്‌കോറിനു മാന്യത നല്‍കിയത്. ഇരുവരും ആദ്യവിക്കറ്റില്‍ 112 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്നാമനായെത്തിയ അമ്പാട്ടി റായിഡുവും (41) മികച്ചരീതിയില്‍ ബാറ്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.