കോട്ടയം: കോട്ടയം പ്രസ്ക്ലബ്ബിന്റെ പുതിയമന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു. വളരെയേറെ സന്തോഷത്തോടും അതിലേറെ അഭിമാനത്തോടുകൂടിയാണ് ഉദ്ഘാടന ചടങ്ങിനെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രസ്ക്ലബ് മന്ദിരത്തിലേക്ക് നാടമുറിച്ച് കയറിയ മുഖ്യമന്ത്രി പ്രസ്ക്ലബ് മന്ദിരം കണ്ടശേഷമാണ് വേദിയിലെത്തിയത്. വേദിയില്‍ നിലവിളക്ക് തെളിയിക്കുകയും ചെയ്തു. മന്ത്രി കെ.സി. ജോസഫും ആശംസകളര്‍പ്പിച്ചു. പ്രസ്ക്ലബ് മന്ദിരത്തിലെ മീഡിയ ഹാളിന്റെ ഉദ്ഘാടനം മന്ത്രി കെ. എം. മാണി നിര്‍വ്വഹിച്ചു. പത്രങ്ങള്‍ തിരുത്തല്‍ ശക്തിയായിട്ടാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് കെ.എം. മാണി പറഞ്ഞു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ജോസ്.കെ.മാണി എം.പി എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രസ്ക്ലബ് പ്രസിഡന്റ് എസ്. മനോജ് അദ്ധ്യക്ഷത വഹിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന് പ്രസിഡന്റ് കെ. പ്രേമനാഥ്, ട്രഷറര്‍ ബി. ജ്യോതികുമാര്‍, മീഡിയ അക്കാദമി ചെയര്മാന് സെര്‍ജി ആന്റണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, കോട്ടയം നഗരസഭാ ചെയര്മാന് കെ.ആര്.ജി. വാര്യര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിന് എതിര്‍വശത്ത് സംസ്ഥാനസര്‍ക്കാര്‍ നല്കിയ സ്ഥലത്താണ് ആധുനിക സജീകരണങ്ങളോടുകൂടിയുള്ള പുതിയ പ്രസ്ക്ലബ് മന്ദിരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: