എസ്എഫ്‌ഐയുടെ സമരരീതികളെ വിമര്‍ശിച്ച് കാനം

Saturday 20 May 2017 4:30 pm IST

കൊച്ചി: എസ്എഫ്‌ഐയുടെ സമരരീതികളെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. ജനങ്ങളെ കൂടെ നിര്‍ത്താന്‍ സാധിക്കുന്ന സമരരീതിയാണ് വേണ്ടതെന്നും അക്രമ സമരങ്ങള്‍ കൊണ്ട് ഇതിന് സാധിക്കില്ലെന്നും എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് കാനം പറഞ്ഞു. പോലീസുമായി ഏറ്റുമുട്ടിയാല്‍ ആര്‍ക്ക് എന്ത് കാര്യമാണുള്ളത്. സമരരൂപങ്ങള്‍ അക്രമാസക്തമാകുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധമുണ്ടാകും. ആയുധങ്ങള്‍ കൊണ്ട് മാത്രം നേടാന്‍ കഴിയുന്നതല്ല ജനങ്ങളുടെ വിശ്വാസം. കാമ്പസുകളെ ആയുധപ്പുരകളാക്കുന്നവര്‍ കണ്ണടയില്‍ മുഖം നോക്കേണ്ടതുണ്ടെന്ന് കാനം പറഞ്ഞു. പാഠപുസ്തക വിഷയത്തില്‍ എസ്എഫ്‌ഐയുടെ സമരം സംഘര്‍ഷത്തില്‍ കലാശിക്കുന്ന പശ്ചാത്തലത്തിലാണ് കാനത്തിന്റെ പ്രസ്താവന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.