ന്യൂദല്‍ഹി: എംപിമാരുടെ ശമ്പള അലവന്‍സുമായി ബന്ധപ്പെട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാര്‍ലമെന്ററി പാനല്‍ പുനഃപരിശോധിക്കും. ശമ്പളവും ഓഫീസ് അലവന്‍സും 100 ശതമാനം ഉയര്‍ത്തണമെന്ന നിര്‍ദ്ദേശം ഏറെ വിവാദമായിരുന്നു.
ഇതുസംബന്ധിച്ച് വിശദമായി പരിശോധിച്ചശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതാണെന്ന് പാര്‍ലമെന്റിന്റെ സാലറി ആന്‍ഡ് അലവന്‍സസ് ജോയിന്റ് കമ്മിറ്റി മെമ്പറും ബിജെപി എംപിയുമായ യോഗി ആദിത്യനാഥ് അറിയിച്ചു. വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: