മുംബൈ: മലയാളി താരം സഞ്ജു സാംസണെ ഇന്ത്യന്‍ ടീമില്‍ ഉള്‍പെടുത്തി. സിംബാബ്വെക്കെതിരായ പരമ്പരക്കുള്ള ടീമിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. ഹരാരെയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ പരിക്കേറ്റ അമ്പാട്ടി റായിഡുവിന് പകരക്കാരനായാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നതെന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
നേരത്തെ ഇംഗ്ളണ്ടിനെതിരായ പരമ്പരയില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അവസാന ഇലവനില്‍ ഉള്‍പ്പെട്ടിരുന്നില്ല. നാളെ നടക്കുന്ന അവസാന ഏകദിനത്തില്‍ സഞ്ജു കളിക്കുമോ എന്ന് ഉറപ്പില്ലെലും ഏകദിന പരമ്പരയ്ക്കുശേഷം നടക്കുന്ന ട്വന്‍്റി 20 മത്സരങ്ങളില്‍ സഞ്ജുവിന് അവസരം ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.
രഞ്ജി ട്രോഫിയില്‍ കേരളത്തിന് വേണ്ടി സഞ്ജു മികച്ച പ്രകടനം നടത്തിയിരുന്നു. സിംബാബ്വെ പര്യടനം നടത്തുന്ന ടീമിനൊപ്പം സഞ്ജു ഉടന്‍ ചേരും. ഇന്ത്യന്‍ ടീമില്‍ ഇടംപടിക്കുന്ന മൂന്നാമത്തെ കേരള താരമാണ് സഞ്ജു. ടിനു യോഹന്നാന്, എസ്.ശ്രീശാന്ത് എന്നിവരാണ് മുന്‍പ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള മലയാളി താരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: