റഷ്യയില്‍ കെട്ടിടം തകര്‍ന്ന് 23 സൈനികര്‍ കൊല്ലപ്പെട്ടു

Monday 13 July 2015 9:24 pm IST

മോസ്‌കോ:സൈബേരിയയിലെ റഷ്യന്‍ സൈനിക കേന്ദ്രത്തിലെ കെട്ടിടംതകര്‍ന്ന് 23 സൈനികര്‍ മരിച്ചു. അഞ്ചുപേരെ കാണാതായി. 42 പേരാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍പെട്ടത്. 19പേര്‍ക്ക് പരിക്കേറ്റ് ചികിത്സയിലാണ്. റഷ്യന്‍ പാരച്യൂട്ട് സൈനികര്‍ക്ക് പരിശീലനം നല്‍കുന്ന ഓംസ്‌കിലെ കേന്ദ്രത്തില്‍ ഞായറാഴ്ച വൈകീട്ടോടെയാണ് കെട്ടിടം തകര്‍ന്നത്. ആദ്യം 18 സൈനികര്‍ മരിച്ചെന്നാണ് വാര്‍ത്ത. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെ മരണസംഖ്യ 23 ആയി സ്ഥീരികരിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.