പുതിയ ഗവണ്മെന്റിന്റെ അതിനിര്‍ണ്ണായക നടപടികള്‍: ഇലക്ട്രോണിക് അംഗീകാരത്തോടെയുള്ള ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ(ടിവിഒഎ) 2014 നവംബര്‍ 27ന് ആരംഭിച്ചു.
ഇപ്പോള്‍ ഇ-ടൂറിസ്റ്റ് വിസ എന്നു പേരു മാറ്റിയെങ്കിലും പദ്ധതി നിര്‍ദ്ദേശങ്ങളില്‍ വ്യത്യാസമില്ല. ഇന്ത്യയിലെ 9 വിമാനത്താവളങ്ങളിലെത്തുന്ന 44 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്കാണ് നിലവില്‍ ഇ-ടൂറിസ്റ്റ് വിസ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്.
2015-16 കാലഘട്ടത്തില്‍ ഇ-ടൂറിസ്റ്റ് വിസയ്ക്ക് പരിഗണിക്കുന്നതിന് 106 രാജ്യങ്ങളുടെകൂടി പട്ടിക കേന്ദ്ര ടൂറിസം മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്.
2015 ജനുവരി മുതല്‍ മാര്‍ച്ച് വരെ 75,859 ഇ-ടൂറിസ്റ്റ് വിസകള്‍ നല്‍കിയത് പുതിയ ഓണ്‍ലൈന്‍ അനുമതി നല്കല് പദ്ധതിയുടെ അഭൂതപൂര്‍വമായ വിജയത്തെ സൂചിപ്പിക്കുന്നു.
ഇന്ത്യയിലേക്ക് വിസ നല്കുന്ന പ്രക്രിയ ലഘൂകരിക്കുമെന്നതിനാല്‍ ഇ-ടൂറിസ്റ്റ് വിസ സംവിധാനം രാജ്യത്തേക്കുള്ള വിദേശ ടൂറിസ്റ്റുകളുടെ വരവില്‍ പ്രത്യക്ഷമായ സ്വാധീനം ചെലുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: