യുവമോര്‍ച്ച മാര്‍ച്ചിന് നേരെ ജലപീരങ്കി; പത്തോളം പ്രവര്‍ത്തകര്‍ക്ക് പരിക്ക്

Tuesday 14 July 2015 2:19 pm IST

തിരുവനന്തപുരം: പാഠപുസ്തക വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ചു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നിയമസഭയിലേക്കു നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം. പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പത്തോളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞതിന് ശേഷമാണ് പൊലീസ് അതിക്രമം തുടങ്ങിയത്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്നു ലാത്തിവീശിയ പോലീസ് ഗ്രനേഡും പ്രയോഗിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് മാര്‍ച്ച് തുടങ്ങിയത്. നിയമസഭയിലേക്കുള്ള വഴിയില്‍ നൂറു മീറ്റര്‍ മുമ്പില്‍ വച്ച് ബാരിക്കേഡ് ഉയര്‍ത്തി പൊലീസ് മാര്‍ച്ച് തടഞ്ഞു. ആദ്യ തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിന്മാറാന്‍ കൂട്ടാക്കാതിരുന്നതോടെ വീണ്ടും ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.