ന്യൂദല്‍ഹി: വ്യാപം അഴിമതി കേസില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് യാതൊരു ബന്ധവുമില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. പ്രതിപക്ഷം മധ്യപ്രദേശ് സര്‍ക്കാരിനെ കരിതേച്ചു കാണിക്കുകയാണ്. കേസില്‍ പങ്കുണ്ടെങ്കില്‍ അദ്ദേഹം സിബിഐ അന്വേഷണത്തിന് തായാറാകുമോ എന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
വ്യാപം അഴിമതിക്കേസില്‍ ഇന്നലെ സിബിഐ അന്വേഷണം ഏറ്റെടുത്തിരുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘവുമായി കൂടിക്കാഴ്ച നടത്തിയ സിബിഐ ഉദ്യോഗസ്ഥര്‍ ഇന്നും നാളെയുമായി ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും.
വ്യാപം ചെറിയ അഴിമതിക്കേസ് മാത്രമാണെന്നും ഇത് മധ്യപ്രദേശ് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കില്ലെന്നും ബിജെപി നേതാവ് കൈലാസ് വിജയവര്‍ഗീയ പറഞ്ഞു. സിബിഐ അന്വേഷണം നടക്കട്ടെയെന്നും അവസാനം ശിവ്രാജ് സിംഗ് പരിശുദ്ധനാണെന്ന് തെളിയുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ നന്ദകുമാര്‍ ചൗഹാനും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: