ബള്‍ബു ഫ്യൂസാകുന്നതുകൊണ്ടോ, ഫാന്‍ കേടായി കറങ്ങുന്നതുകൊണ്ടോ കറണ്ടില്ലാതാകുന്നില്ല. വീശിക്കൊണ്ടിരിക്കുന്ന വീശറി മാറ്റിവച്ചപ്പോള്‍ കാറ്റു കിട്ടുന്നില്ല എന്നു കരുതി, കാറ്റില്ലാതാകുന്നില്ല. എഞ്ചിന് കേടായി വണ്ടി ഓടാതായതിനു പെട്രോളിനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. വണ്ടി നിന്നെങ്കില്‍ പെട്രോളിന്റെ കുറ്റമല്ല എഞ്ചിന്റെ തകരാറാണ്.
ഊതി വീര്‍പ്പിച്ചു കെട്ടിപ്പറത്തിവിട്ട ബലൂണ്‍ പൊട്ടി എന്നുകരുതി അതിലെ വായു ഇല്ലാതാകുന്നില്ല. അത് അവിടെത്തന്നെയുണ്ട്. അതുപോലെ, ആത്മാവു സര്‍വ്വവ്യാപിയാണ്. അവിടുന്നു എല്ലായിടവും ഉണ്ട്. മരണം സംഭവിക്കുന്നത് ആത്മാവിന്റെ അഭാവംകൊണ്ടല്ല. ശരീരമാകുന്ന ഉപാധിയുടെ തകരാറുകൊണ്ടാണ് ഉപാധിയുടെ നാശമാണ് മരണം, ആത്മാവിന്റെ ന്യൂനതയല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: