കേരളം കായിക യൂണിവേഴ്‌സിറ്റി ആവശ്യപ്പെടും

Tuesday 14 July 2015 8:55 pm IST

തിരുവനന്തപുരം: കേരളത്തില്‍ കായിക യൂണിവേഴ്‌സിറ്റി അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ സബ്മിഷനു മറുപടിയായി പറഞ്ഞു. ദേശീയ ഗെയിംസ് നടന്ന കാര്യവട്ടം എന്‍എല്‍സിപിഇ കേന്ദ്രസര്‍ക്കാരിന്റെയും ട്രായുടെയും കീഴിലാണ്. അതിനാല്‍ കേന്ദ്രകായിക മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമെ അവിടെ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുകയുള്ളൂ. കേന്ദ്ര കായിക മന്ത്രിയോട് കായിക യൂണിവേഴ്‌സിറ്റിയുടെ കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.