ആലപ്പുഴ: ദല്‍ഹി മുന്‍ ഡിജിപിയും ഇന്ത്യാ വിഷന്‍ ഫൗണ്ടേഷന്റെ ഫൗണ്ടര്‍ ചെയര്‍പേഴ്സണും ബിജെപി നേതാവുമായ കിരണ്‍ ബേദി ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി, കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ദീര്‍ഘനേരം ക്ഷേത്രത്തില്‍ ചെലവഴിച്ച കിരണ്‍ ബേദി, ഭാരതീയ ക്ഷേത്രങ്ങളില്‍ മറ്റെങ്ങും ദര്ശിക്കനാവാത്ത ആത്മീയ ചൈതന്യം കൊണ്ട് സമ്പുഷ്ടമാണ് ചക്കുളത്തുകാവെന്നും ഇവിടെ ദര്‍ശനം നടത്താന്‍ കഴിഞ്ഞത് ദേവിയുടെ അനുഗ്രഹം കൊണ്ടാണെന്നും പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന്റെ മുഖമുദ്രയും ഭാരത സംസ്കാരത്തിന്റെ പൈതൃക സന്ദേശവും ദര്‍ശനവും ഉള്‍കൊണ്ടുള്ള ഇവിടത്തെ നാരീപൂജയില്‍ പങ്കെടുക്കുമെന്നും കിരിണ്‍ ബേദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: