തൃശൂര്‍: ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ് അനുവദിക്കുന്ന അതേ നിരക്കില്‍ പെന്‍ഷന്‍കാര്‍ക്കും നടപ്പാക്കണമെന്ന് പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.
പെന്‍ഷന്‍ക്കാര്‍ക്കും ജീവനക്കാര്‍ക്കും ഒരേ നിരക്കിലുള്ള വര്‍ദ്ധനവ് എന്ന് കേന്ദ്ര ഫോര്‍മുല കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കിയിട്ടും ഇവിടെ ശമ്പള കമ്മീഷന് പരിഗണിച്ചിട്ടില്ലെന്ന് സമിതി കുറ്റപ്പെടുത്തി.
പെന്ഷന് വകുപ്പ് രുപീകരിക്കുന്നതിനെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്നും ചുണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്റ് എം.ജി.പുഷ്പാംഗദന് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.പ്രഭാകരന് നായര്‍, സി.ശ്രീധരന് മാസ്റ്റര്‍, മുന്‍ ജനറല്‍ സെക്രട്ടറി വി.ശ്രീനിവാസന്, മല്ലികാര്‍ജ്ജുന്‍, ജനറല്‍ സെക്രട്ടറി എം.കെ.സദാനന്ദന്, കെ.സുധാകരന്, എം.മോഹനന്, കെ.ആര്.ശശിധരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: