തൃശൂര്‍: സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ റോക്ക് ഗാര്‍ഡനും കാത്തിരിപ്പ് കേന്ദ്രങ്ങളും സ്ഥാപിക്കാന്‍ റെയില്‍വേയുടെ അനുമതി. പൂങ്കുന്നം റെയില്‍വേ സ്റ്റേഷനില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച കാത്തിരിപ്പു കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വിജയകരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് ഇവിടെ രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ കാത്തിരിപ്പ് കേന്ദ്രവും റോക്ക് ഗാര്‍ഡനും നിര്‍മ്മിക്കാന്‍ സ്വകാര്യ കമ്പനിക്ക് റെയില്‍വേ അനുമതി നല്കി.
പൂങ്കുന്നം സ്റ്റേഷനിലെ പരീക്ഷണം വിജയിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ പല റെയില്‍വേ സ്റ്റേഷനുകളിലും ഇത്തരം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സ്ഥാപനങ്ങള്‍ മുന്നോട്ടു വന്നിട്ടുണ്ടെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി പൂങ്കുന്നം സ്റ്റേഷനില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള സന്നദ്ധത വിശ്രാം ബില്‍ഡേഴ്സ് എന്ന സ്ഥാപനമാണ് അറിയിച്ചത്. തുടര്‍ന്ന് പരീക്ഷണാടിസ്ഥാനത്തില്‍ ഒരു കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കുന്നതിന് റെയില്‍വേ അനുമതി നല്കി. റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്വകാര്യസ്ഥാപനം സൗജന്യമായി നിര്‍മ്മാണം നടത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: