ജമ്മു: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാക്കിസ്ഥാന് സൈന്യം വീണ്ടും ആക്രമണം നടത്തി. ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും രണ്ട് ബിഎസ്എഫ് ജവാന്മാര്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജമ്മു ജില്ലയിലെ അക്നൂര്‍ മേഖലയില്‍ ഇന്നു പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്.
പരിക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്നൂര്‍ മേഖലയിലെ മോലു പോസ്റ്റിലേക്ക് പ്രകോപനമില്ലാതെ പാക് റേഞ്ചര്‍മാര്‍ വെടിവയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഭാരത സൈനികര്‍ ശക്തമായി തിരിച്ചടിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു സന്ദര്‍ശിക്കാനിരിക്കെയാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: