കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീര്‍ (77) അന്തരിച്ചു. കുടലിലെ അസുഖത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിയോടെയായിരുന്നു ഫാബിയുടെ അന്ത്യം.
അരീക്കോട് കോയക്കുട്ടി മാസ്റ്ററുടെയും പുതുക്കുടി പറമ്പില്‍ തൊണ്ടിയില്‍ ഖദീജയുടെയും മകളാണ്. 1958 ഡിസംബര്‍ 18നാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യയാകുന്നത്. രണ്ടു മക്കള്‍: ഷാഹിന, അനീസ്.
മക്കളോടും പേരക്കിടങ്ങളോടുമൊപ്പം ബേപ്പൂരിലെ വൈലാലിന് വീട്ടിലാണ് ഫാബി താമസിച്ചിരുന്നത്. ടാറ്റയെ സ്നേഹിച്ചതിനേക്കാള്‍ ഫാബി അദ്ദേഹത്തിന്റെ രചനകളെ ഇഷ്ടപ്പെട്ടു. രചനകളില്‍ നിഴലായി മാറിനിന്ന ഫാബി കോഴിക്കോടന്‍ സാഹിത്യ സദസ്സുകളിള് സജീവ സാന്നിദ്ധ്യമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: