പരിസ്ഥിതി ലോല പ്രദേശ അതിര്‍ത്തി: സര്‍ക്കാര്‍ വഞ്ചന കാട്ടിയെന്ന് പി. സി. തോമസ്

Wednesday 15 July 2015 11:11 pm IST

കോട്ടയം: പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പരിധിയില്‍നിന്ന് ജനജീവിത മേഖലകള്‍ ഒഴിവാക്കി അതിര്‍ത്തി നിശ്ചയിച്ചു നല്‍കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച സമയം വീണ്ടും പാഴാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ വഞ്ചനയും കര്‍ഷക ദ്രോഹവുമാണ് കാട്ടുന്നതെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി. സി. തോമസ്. ഓരോ തെരഞ്ഞെടുപ്പിനെയും മുന്നില്‍ കണ്ടുകൊണ്ട് പാഴ് വാഗ്ദാനങ്ങള്‍ നല്‍കുന്ന രീതിയാണ് സര്‍ക്കാര്‍ അവലംബിച്ചിരിക്കുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പു കര്‍ഷകരെയും മലയോര മേഖലയിലെ ജനങ്ങളെയും കബളിപ്പിക്കുവാന്‍ ജനജീവിതമുള്ള പ്രദേശങ്ങള്‍ ഒഴിവാക്കുമെന്നു പ്രഖ്യാപനങ്ങള്‍ നടത്തുകയാണെന്നും തോമസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.