ന്യൂദല്‍ഹി: ചാമ്പ്യന്‍സ് ലീഗ് ട്വന്റി20 ഇനിയുണ്ടാവില്ല. ടൂര്‍ണമെന്റ് അവസാനിപ്പിക്കാന്‍ ഗവേണിങ് കൗണ്‍സില്‍ തീരുമാനിച്ചു. ബിസിസിഐയുടെയും ക്രിക്കറ്റ് ഓസ്ട്രേലിയയുടെയും ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെയും പ്രതിനിധകള്‍ ഉള്‍പ്പെട്ട ഭരണസമിതി ഏകകണ്ഠേനെയാണ് തീരുമാനമെടുത്തത്.
കാണികളെ ടൂര്ണമെന്റ്ആകര്ഷിക്കുന്നില്ലെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. സ്പോണ്‍സര്‍മാരുടെ താത്പര്യക്കുറവും ടൂര്‍ണമെന്റ് ഉപേക്ഷിക്കാന്‍ സംഘാടകരെ പ്രേരിപ്പിച്ചിട്ടുണ്ട്. കരീബിയന്‍ പ്രീമിയര്‍ ലീഗും ഇംഗ്ലീഷ് ട്വന്റി20 ബ്ലാസ്റ്റും ഓസ്ട്രേലിയന്‍ ബിഗ് ബാഷുമടക്കമുള്ള പ്രദേശിക ടൂര്‍ണമെന്റുകള്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് കാണികളെ അകറ്റിയെന്നും വിലയിരുത്തലുണ്ടായി.
ഇതോടെ സപ്തംബര്‍ മുതല്‍ ഒക്ടോബര്‍ വരെ നിശ്ചയിച്ചിരുന്ന 2015 എഡിഷനും നടക്കില്ലെന്നുഉറപ്പായി. 2009ലാണ് ചാമ്പ്യന്‍സ് ലീഗ് ട്വന്റി20 ടൂര്‍ണമെന്റിന് തുടക്കമിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: