ന്യൂദല്‍ഹി: കൊച്ചി മെട്രൊ റെയില്‍ പദ്ധതി ചെന്നൈ മാതൃകയില്‍ നടപ്പാക്കുന്നതിന് ആസൂത്രണ കമ്മിഷന് തത്വത്തില്‍ അംഗീകാരം നല്കി. കേന്ദ്രമന്ത്രി കെ.വി. തോമസുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ആസൂത്രണ കമ്മിഷന് ഉപാധ്യക്ഷന്‍ മൊണ്ടെക് സിങ് അലുവാലിയ.
പദ്ധതി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡിസംബറില്‍ കൊച്ചി സന്ദര്‍ശിക്കുമെന്ന് അലുവാലിയ പറഞ്ഞു. ഇക്കാര്യത്തില്‍ ആസൂത്രണ കമ്മിഷന് എതിര്‍പ്പില്ല. വിഷയം കേന്ദ്രമന്ത്രി കമല്‍നാഥുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രിസഭയുടെ അനുമതി മാത്രമാണ് ഇനി കൊച്ചി മെട്രോ പദ്ധതിക്കു വേണ്ടത്.
പൊതു സ്വകാര്യ പങ്കാളിത്തം നടപ്പാക്കണമെന്നായിരുന്നു ആസൂത്രണ കമ്മിഷന്റെ ആദ്യ നിലപാട്. ഈ നിലപാടില്‍ നിന്നാണ് കമ്മിഷന് പിന്നോട്ടു പോയത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കു തുല്യ പങ്കാളിത്തമുള്ള മാതൃകയാണു ചെന്നൈ മെട്രോയുടേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: