സാവോപോളോ: അച്ഛനും മകനും ഒരേ സിനിമയില്‍ അഭിനയിക്കുക, അച്ഛന്റെ സംവിധാനത്തില്‍ മകന് നായകനാകുക, അച്ഛനുവേണ്ടി മകന് തിരക്കഥയെഴുതുക… അതൊക്കെ ചലച്ചിത്ര ലോകത്തെ വാര്‍ത്തകള്‍. അച്ഛന് പരിശീലകനായ ടീമില്‍ മകന് കളിക്കുന്നെന്ന വാര്‍ത്തയും കായിക ലോകത്തു നിന്നും ഇടയ്ക്കു കേള്‍ക്കാം. എന്നാല്‍ അച്ഛനും മകനും ഒരേ ടീമില്‍ കളിച്ചാലോ?. മാത്രമല്ല ഗോളടിക്കുകകൂടി ചെയ്താലോ.
ബ്രസീല്‍ രണ്ടാം ഡിവിഷന് ഫുട്ബോള്‍ ലീഗിലാണ് സംഭവം. ഇവിടത്തെ അച്ഛന് ബ്രിസീലിയന്‍ ഇതിഹാസം റിവാള്‍ഡോയാണ്. മകന് ജൂനിയര്‍ റിവാള്‍ഡോയും. മെകെയ്ക്കെതിരെ മോഗി മിറിമിനുവേണ്ടി 43 കാരനായ റിവാള്‍ഡോ ഒരു തവണ ലക്ഷ്യം കണ്ടു; ഇരുപതുവയസുള്ള ജൂനിയര്‍ രണ്ടുവട്ടവും.
മത്സരം 3-1ന് മോഗി മിറിം ജയിച്ചു. ക്ലബ്ബിന്റെ പ്രസിഡന്റ് കൂടിയായ റിവാള്‍ഡോ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലീഗില്‍ ടീം ഏറ്റവുമൊടുവിലായതോടെ വീണ്ടും ബൂട്ടുകെട്ടിയിറങ്ങി. റിവാള്‍ഡോ വന്നതിനുശേഷമുള്ള രണ്ടു മത്സരങ്ങളിലും മിറം തോറ്റിട്ടില്ല. പോയിന്റ് ടേബിള്‍ നില മെച്ചപ്പെടുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: