ലണ്ടന്‍: ആഷസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള ടീമില്‍ നിന്ന് പരിചയ സമ്പന്നനായ ഓള് റൗണ്ടര്‍ ഷെയ്ന് വാട്സനെ ഓസ്ട്രേലിയ ഒഴിവാക്കി.
ഫോമില്ലായ്മയാണ് താരത്തിന് വിനയായത്.ഇന്നാണ് ആഷസ് രണ്ടാം ടെസ്റ്റിന് തുടക്കമാവുക. ഇംഗ്ലണ്ട് ജയിച്ച ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്സുകളില്‍ നിന്ന് വാട്സന് 49 റണ്‍സ് മാത്രമേ സ്കോര്‍ ചെയ്തിരുന്നുള്ളു. രണ്ടുവട്ടവും എല്ബിഡബ്ല്യൂവായാണ് താരം മടങ്ങിയത്.
വാട്സനു പകരം മിച്ചല്‍ മാര്‍ഷിനെ ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ മാറിനില്‍ക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ബ്രാഡ് ഹാഡിനു പുറമെ വാട്സനെയും ഒഴിവാക്കേണ്ടിവന്നതോടെ ഓസീസ് സമ്മര്‍ദ്ദത്തിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: