കൊച്ചി: നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസില്‍ പിടികിട്ടാപ്പുള്ളിയായ ഉതുപ്പ് വര്‍ഗീസിന് സംസ്ഥാനത്തെ പ്രമുഖ മന്ത്രിമാരുമായി അടുത്ത ബന്ധം. മന്ത്രിമാര്‍ക്കൊപ്പം വിവിധ ചടങ്ങുകളില്‍ ഉതുപ്പ് വര്‍ഗീസ് പങ്കെടുക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. ധനമന്ത്രി കെ.എം. മാണി, വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്നിവര്‍ക്കൊപ്പം ഇയാള്‍ നില്ക്കുന്ന ചിത്രങ്ങളാണ് പുറത്തായത്.
പുതുപ്പളളിക്കാരനായ ഉതുപ്പ് വര്‍ഗീസിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി അടുത്ത ബന്ധമുണ്ടെന്നു വാര്‍ത്തകളുണ്ടായിരുന്നു. കുവൈത്തിലേക്ക് അനധികൃതമായി നഴ്സിങ് റിക്രൂട്ട്മെന്റ് നടത്തി 200 കോടിയിലധികം രൂപ ഇയാള്‍ തട്ടിയെടുത്തെന്നാണ് കേസ്. അല്‍-സറാഫ് എന്ന ഏജന്‍സി വഴിയായിരുന്നു തട്ടിപ്പ്. തട്ടിപ്പ് കണ്ടെത്തിയെങ്കിലും ഇയാളെ അറസ്റ്റ് ചെയ്യാനായില്ല. ഉന്നതങ്ങളിലെ സ്വാധീനം ഉപയോഗപ്പെടുത്തി രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: