കൊച്ചി: പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടില്ലെന്നു കെബിപിഎസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. ഇനിയും നാലു ലക്ഷം പുസ്തകങ്ങള്‍ അച്ചടിക്കാനുണ്ട്. ഏഴു ലക്ഷം പുസ്തകങ്ങള്‍ മാത്രമാണ് ഇതുവരെ അച്ചടിച്ചിട്ടുള്ളത്.
പത്തു ലക്ഷം അച്ചടിക്കാന്‍ സോളാര്‍ പ്രിന്റേഴ്സിനോടാവശ്യപ്പെട്ടിരുന്നു. എന്നാല്‍ 3.28 ലക്ഷം കോപ്പി മാത്രമാണ് അവര്‍ അച്ചടിച്ചതെന്നും കെബിപിഎസ് സത്യവാങ്മൂലത്തില്‍ പറഞ്ഞു.
ഈ മാസം 20 നകം അച്ചടി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും കെബിപിഎസ് പറഞ്ഞു. പാഠപുസ്തക അച്ചടിയില്‍ കെബിപിഎസ് നിലപാട് വിശദീകരിക്കണമെന്നു കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: