ഇന്ത്യന്‍ നഗരങ്ങളില്‍ ഉദരരോഗങ്ങള്‍ വര്‍ധിക്കുന്നതായി സര്‍വേ

Thursday 16 July 2015 6:12 pm IST

കൊച്ചി: ഇന്ത്യന്‍ നഗരങ്ങളിലെ 14 ശതമാനം പേരും ഗൗരവമായ ഉദര പ്രശ്‌നങ്ങള്‍ നേരിടുന്നതായി അബോട്ട് ഗട്ട് ഹെല്‍ത്ത് സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഹെല്‍ത്ത് കെയര്‍ കമ്പനിയായ അബോട്ട് ഐ.പി.എസ്.ഒ.എസുമായി സഹകരിച്ചാണ് സര്‍വേ നടത്തിയത്. ഇതിന്റെ ഭാഗമായി 3500 ല്‍ ഏറെ വ്യക്തികളോട് കഠിനമായ മലബന്ധത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ 1015 പേരും കഠിനമായ മലബന്ധം അനുഭവിക്കുന്നവരാണെന്നാണു കണ്ടെത്തിയത്. ആഗോള ശരാശരിയായ പത്തു ശതമാനത്തേക്കാള്‍ കൂടുതലാണിത്. മാംസാഹാരം കഴിക്കുന്നവര്‍, ജങ് ഫുഡ് കഴിക്കുന്നവര്‍, കുറച്ചു മാത്രം വെള്ളം കുടിക്കുന്നവര്‍ തുടങ്ങിയവരില്‍ ഈ പ്രശ്‌നങ്ങള്‍ കൂടുതലാണെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.