റബര്‍ ഉല്‍പ്പന്ന നിര്‍മ്മാണപരിശീലനം

Thursday 16 July 2015 6:14 pm IST

തിരുവനന്തപുരം: റബ്ബര്‍പാലില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബ്ബര്‍പാല്‍സംഭരണം, സാന്ദ്രീകരണം, ലാറ്റക്‌സ് കോമ്പൗണ്‍ിങ്, ഉത്പന്നങ്ങളുടെ രൂപകല്‍പന, ഗുണമേ•ാനിയന്ത്രണം, റബ്ബര്‍ബാന്‍ഡ്, കൈയുറ, റബ്ബര്‍നൂല്‍, ബലൂണ്‍, റബ്ബര്‍പശ തുടങ്ങിയ ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയ്ക്കുള്ള പരിശീലനം ജൂലൈ 27 മുതല്‍ 31 വരെ  കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വച്ച് നടക്കും. പരിശീലനമാധ്യമം ഇംഗ്ലീഷ് ആയിരിക്കും. ഫീസ് 2000 രൂപ (14 ശതമാനം സേവനനികുതി പുറമെ). താമസസൗകര്യം ആവശ്യമുള്ളവര്‍ ദിനംപ്രതി 250 രൂപ അധികം നല്‍കണം. പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക,് ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസിനത്തില്‍ 50 ശതമാനം ഇളവു  ലഭിക്കുന്നതാണ്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പരിശീലനഫീസ് ഡയറക്ടര്‍ (ട്രെയിനിങ്) എന്ന പേരില്‍ കോട്ടയത്തു മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് ആയോ, മണിയോര്‍ഡര്‍ ആയോ ഡയറക്ടര്‍ (ട്രെയിനിങ്), റബ്ബര്‍ബോര്‍ഡ് പി.ഒ., കോട്ടയം-9, കേരളം എന്ന വിലാസത്തില്‍ അയയ്ക്കണം. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (ഐ.എഫ്.എസ്. കോഡ് - ഇആകച 0284156)യുടെ 1450300184 എന്ന  അക്കൗണ്‍് നമ്പറിലേക്ക് നേരിട്ടും ട്രാന്‍സ്ഫര്‍ ചെയ്യാം. അപേക്ഷയില്‍ പണമടച്ച രീതി, രസീതിന്റെ നമ്പര്‍, തീയതി തുടങ്ങിയ വിശദാംശങ്ങളും അപേക്ഷകന്റെ  ഫോണ്‍ നമ്പരും ചേര്‍ത്തിരിക്കണം. വിവരങ്ങള്‍ ഇമെയിലായി training@rubberboard.org.in -ലേക്ക് നേരിട്ട് അയയ്ക്കാവുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0481-2353325, 2353127.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.