ശ്രീ ചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആദ്യ വനിതാ ഡയറക്ടറായി ഡോ. ആശാ കിഷോര്‍

Thursday 16 July 2015 7:09 pm IST

തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി ഡയറക്ടറായി ഡോ. ആശാ കിഷോര്‍ ചുമതലയേറ്റു. ശ്രീചിത്രയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഡയറക്ടറാണ്  ഡോ. ആശ. ചലന വൈകല്യങ്ങള്‍ ബാധിച്ചവര്‍ക്കുള്ള രാജ്യത്തെ തന്നെ ആദ്യത്തെ സമഗ്ര പരിചരണ കേന്ദ്രം ശ്രീ ചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ആരംഭിച്ചത് ഡോ. ആശാ കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ന്യൂറോളജി പ്രൊഫസ്സറായ ഡോ. ആശ കേരളാ സര്‍വ്വകലാശാലയില്‍ നിന്ന് എം ബി ബി എസ്സ് എം.ഡി ബിരുദം കരസ്ഥമാക്കിയശേഷം ശ്രീ ചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഡി.എം. ബിരുദവും നേടിയിട്ടുണ്ട്. കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടിഷ് കൊളംബിയയില്‍ നിന്ന് ചലന വൈകല്യങ്ങള്‍ സംബന്ധിച്ച ചികിത്സയില്‍ പരിശീലനം നേടിയ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ന്യൂറോളജിസ്റ്റുകളില്‍ പ്രമുഖയാണ് ഡോ. ആശ. പരേതനായ ഡോ. പി. വിജയരാഘവന്റെയും പ്രൊഫ. സതി വിജയരാഘവന്റെയും മകളായ ഡോ. ആശ ന്യൂറോളജി, ജെനറ്റിക്‌സ് രംഗങ്ങളില്‍ ദേശീയ അന്താരാഷ്ട്ര രംഗങ്ങളില്‍ നിരവധി നൂതന ഗവേഷണ പ്രബന്ധങ്ങളുടെ കര്‍ത്താവാണ്. ഷിപ്പിംങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ ക്യാപ്റ്റന്‍ എസ്.വൈ. കിഷോറാണ് ഭര്‍ത്താവ്. മകള്‍ ഗായത്രി അമേരിക്കയില്‍ എഞ്ചിനീയറാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.