നാളികേര വികസന ബോര്‍ഡ് നീര വിപണിയിലിറക്കി

Thursday 16 July 2015 7:16 pm IST

കൊച്ചി: നാളികേര വികസന ബോര്‍ഡ് വികസിപ്പിച്ച നീര വിപണിയില്‍ ഇറക്കി. നീരയുടെ ലോഞ്ചിംഗ് മുന്‍ അഡീ. ചീഫ് സെക്രട്ടറി (തമിഴ്‌നാട്) പി. സി. സിറിയക് എറണാകുളം റസിഡന്‍സ് അസോസിയേഷന്‍ അപ്പെക്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് എസ്. ബാലകൃഷ്ണന് നല്‍കി നിര്‍വ്വഹിച്ചു. നാളികേര വികസന ബോര്‍ഡിന്റെ കൊച്ചി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ചെയര്‍മാന്‍  ടി. കെ. ജോസ്, എസ്.ആര്‍.വി. ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിജോ ജോണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ബോര്‍ഡിന്റെ വാഴക്കുളത്തുള്ള സിഡിബി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (സി ഐ റ്റി)യില്‍ സംസ്‌കരിച്ച നീരയാണ് വിപണിയിലിറക്കിയത്.ബോര്‍ഡ് ആസ്ഥാനത്തെ സിഡിബി നാഫെഡ് സ്റ്റാളില്‍ നീര ലഭ്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.