25 മുതല്‍ അനിശ്ചിതകാല സമരം ചെറുകിട ക്വാറികളില്‍ നിന്ന് ലൈസന്‍സിനായി കോടികള്‍ പിരിക്കുന്നതായി ആക്ഷേപം

Thursday 16 July 2015 8:40 pm IST

കൊച്ചി: ഭരണകക്ഷിയിലെ പ്രധാന നേതാക്കള്‍ക്ക് വന്‍കിട കോറികൡ ഷെയറും രഹസ്യവും, പരസ്യവുമായ ഇടപാടുമുണ്ടെന്ന് ചെറുകിട ക്വാറി അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി പത്രസമ്മേളനത്തില്‍ ആരോപിച്ചു. വന്‍കിട ക്വാറികൡ ഷെയറുള്ള മന്ത്രിമാരുടെ പേര് വിവരം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഗവണ്മെന്റ് സെക്രട്ടറിയും, വ്യവസായ വകുപ്പിലെ ചിലരും വന്‍കിട ക്വാറി ഉടമകളുടെ വക്താക്കളാണ്. ചെറുകിട ക്വാറികള്‍ പൂട്ടിക്കുന്നതിന് പിന്നില്‍ ഈ ലോബിയാണ്. ഇ. സി. തോമസ് എന്നയാളാണ് ക്വോറി ലൈസന്‍സ് സംഘടിപ്പിച്ച് നല്‍കുന്നതിനുള്ള ഏജന്റ്. എറണാകുളത്ത് കാരനായ ഇയാള്‍ക്ക ് 15 ലക്ഷം രൂപ നല്‍കിയാലേ പാരിസ്ഥിതി സര്‍ട്ടിഫിക്കറ്റ് ലഭിക്കു. ആയിരത്തിന് താഴെ മാത്രം  ഫീസ് വരുന്ന ലൈസന്‍സിന് വേണ്ടിയാണ് 15 ലക്ഷം മുടക്കേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ ചെറുകിട ക്വാറികള്‍ക്ക് പാരിസ്ഥിതി സര്‍ട്ടിഫിക്കറ്റ് നേടാന്‍ വിഷമമാണ്. 2600 ചെറുകിട ക്വാറികളില്‍ നിന്ന്  ഏജന്റിന്  ലഭിക്കുക 300 കോടി രൂപയാണ്. ചെറുകിട ക്വാറികള്‍ക്ക് പാരിസ്ഥിതി അനുമതി നിര്‍ബന്ധമാക്കിയ കോടതി വിധി കേരളത്തിലെ ക്വാറികള്‍ പൂട്ടാനിടയാക്കും. അതുവഴി ലക്ഷക്കണക്കിന് സാധാരണക്കാരുടെ വീടെന്ന സ്വപ്നമാണ് തകരുകയെന്ന് ക്വാറി ഉടമകള്‍ പറഞ്ഞു. കേരളത്തില്‍ പാരിസ്ഥിതിക കാലാവസ്ഥ പഠന അതോറിറ്റി ഒന്നര വര്‍ഷമായി പ്രവര്‍ത്തിക്കുന്നില്ല. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാവുകയെന്ന് പോലും അന്വേഷണമുണ്ടായില്ലെന്ന് ക്വാറി ഉടമകള്‍ കുറ്റപ്പെടുത്തി.  25 മുതല്‍ ക്വാറി അടച്ചിട്ട് അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ക്വാറി ഉടമ സംസ്ഥാന നേതാക്കളായ എം.കെ.ബാബു, എ.കെ. ഡേവിസണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.