ബസ്റ്റാഡ്: ലോക ഒന്നാം നമ്പര്‍ താരം സെറീന വില്ല്യംസ് സ്വീഡിഷ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് സെറീന രണ്ടാം റൗണ്ട് കളിക്കാതെ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയതെന്ന് ചാമ്പ്യന്‍ഷിപ്പ് സംഘാടകര്‍ പറഞ്ഞു. രണ്ടാം റൗണ്ടില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ക്ലാര കൊകുലോവയുമായാണ് സെറീന രണ്ടാം റൗണ്ടില്‍ കളിക്കേണ്ടിയിരുന്നത്.
കഴിഞ്ഞ ദിവസം സെറീന ബെല്‍ജിയം താരംസലിന് ബൊനവെഞ്ചുവറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി രണ്ടാം റൗണ്ടില്‍ കടന്നിരുന്നു. സ്കോര്‍ 6-2, 6-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: