ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സോന്മാര്ഗില് മേഘവിസ്ഫോടനത്തെ തുടര്‍ന്ന് രണ്ടു പേര് മരിച്ചു. ഇഖ്ര നസീര്‍ എന്ന കൗമാരക്കാരിയാണ് മരിച്ചവരില്‍ ഒരാള്‍. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. നിരവധിപേരെ കാണാതായി. മലയാളികളടക്കമുള്ള ആളുകള്‍ സ്ഥലത്ത് കുടുങ്ങിക്കിടക്കുകയാണ്.
ശ്രീനഗര്‍-ലേ ഹൈവെയില്‍ നിന്ന് രണ്ടു ബസുകള്‍ ഒലിച്ചുപോയി. ബസില്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്,. ഹൈവേ അടച്ചിട്ടിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് സൈന്യം രക്ഷാപ്രവര്‍ത്തനം തുടങ്ങി. നാല് സ്പെയിന് സ്വദേശികളേയും രണ്ട് സിവില്‍ എഞ്ചിനീയര്‍മാരേയും സൈന്യം രക്ഷപെടുത്തി. രക്ഷപെടുത്തിയവരെ താല്‍ക്കാലിക ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
മഴയെത്തുടര്‍ന്ന് സോനാമാര്‍ഗില്‍ മണ്ണിടിച്ചിലും ഉണ്ടായി. അമര്‍നാഥ് യാത്ര നടത്തുന്ന വഴിയിലുള്ള ഒരു പാലം തകര്‍ന്ന് വീണു. ഇവിടെ ആളപായമുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: