കോന്നി പെണ്‍കുട്ടിയുടെ നിലയില്‍ പുരോഗതി; ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Friday 17 July 2015 12:46 pm IST

തൃശ്ശൂര്‍ : ട്രെയിന്‍ തട്ടി ഗുരുതരാവസ്ഥയിലായ കോന്നി പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടിടെ ചികിത്സാ ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ അറിയിച്ചു. ആശുപത്രിയിലെത്തി ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ സന്ദര്‍ശിച്ചതിനു ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. അതേസമയം, പെണ്‍കുട്ടികളുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. ചികിത്സയില്‍ കഴിയുന്ന കുട്ടിയില്‍ നിന്നും ലഭിക്കുന്ന മൊഴിയിലൂടെയേ സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാകൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.