ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

Friday 17 July 2015 11:47 pm IST

പത്തനംതിട്ട: കര്‍ക്കടക മാസ പുലരിയില്‍ ശബരീശ ദര്‍ശനത്തിന് സന്നിധാനത്ത് വന്‍ തിരക്ക്. പ്രതികൂല കാലാവസ്ഥയെ അവഗണിച്ചാണ് ഭക്തരെത്തിയത്. പഞ്ഞമാസാരംഭത്തില്‍ ദുരിതങ്ങള്‍ തീര്‍ക്കാനായി തലേരാത്രിതന്നെ ഭക്തസഹസ്രങ്ങള്‍ കാത്തുനിന്നിരുന്നു. പുലര്‍ച്ചെ മേല്‍ശാന്തി കൃഷ്ണദാസ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചതോടെ ശരണം വിളികള്‍ മുഴങ്ങി. ആദ്യ നാളില്‍ കളഭാഭിഷേകമാണ് ദര്‍ശനസൗഭാഗ്യം നല്‍കിയത്. പൂജിച്ച കളഭം തന്ത്രി കണ്ഠരര് രാജീവരര് മേല്‍ശാന്തിക്ക് കൈമാറി. അത് ഭഗവാന് അഭിഷേകം ചെയ്തു. ഇന്നലെ വൈകിട്ട് സഹസ്രകലശ പൂജയും നടന്നു. സഹസ്രകലശം അഭിഷേകം ഇന്ന് നടക്കും. മാളികപ്പുറം ക്ഷേത്രത്തിലെ നിറപുത്തിരി ആഘോഷം 22ന് നടക്കും. അന്ന് വൈകിട്ട് ശബരിമല നട അടയ്ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.