കൊച്ചി: ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് വിട നല്കി മുസ്ലീം സമൂഹം ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ഇത്തവണ അഞ്ച് വെള്ളിയാഴ്ച ലഭിച്ചുവെന്ന പ്രത്യേകത കൂടിയുണ്ട്. മഗ്രിബ് നമസ്കാരത്തിനു ശേഷം പള്ളികളില്‍ നിന്നും മുസ്ലിം ഭവനങ്ങളില്‍ നിന്നും തക്ബീര്‍ ധ്വനി മുഴങ്ങി.
പ്രധാനമന്ത്രി നരേന്ദ്രമോദി ഈദ് ഉല് ഫിത്തര്‍ ആശംസകള്‍ നേര്‍ന്നു. ”ലോകവും രാജ്യവും ഈദ് ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ ഞാന്‍ ആശംസകള്‍ നേരുന്നു” എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്ച ജമ്മുവില്‍ ഗിരിദര്‍ ലാല്‍ ദോഗ്രയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിനിടയിലും മോദി ഈദ് ആശംസകള്‍ പങ്കുവയ്ക്കുകയുണ്ടായി. പരിശുദ്ധ റംസാന് മാസം അവസാനിക്കുകയാണ്. ജനങ്ങള്‍ ഈദിനായി കാത്തിരിക്കുന്നു. രാജ്യവും ലോകവും ഈദ് ആഘോഷിക്കുന്നു. ഈ അവസരത്തില്‍ ഞാന്‍ ഹൃദയംനിറഞ്ഞ ആശംസകള്‍ നേരുന്നു- പ്രധാനമന്ത്രി പറഞ്ഞു.
വിവിധ നേതാക്കളും ഖാസിമാരും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: