മണിപ്പൂര്‍ ആക്രമണത്തില്‍ പിന്നില്‍ ചൈന

Saturday 18 July 2015 5:06 pm IST

ന്യൂദല്‍ഹി: മണിപ്പൂരില്‍ ജൂണ്‍ നാലിന് 18 ഭാരത സൈനികര്‍ മരിക്കാനിടയായ ആക്രമണത്തിന് പിന്നില്‍ ചൈനയുടെ പങ്കിന് തെളിവ്. ചൈനീസ് ഇന്റലിജന്‍‌സും ഭീകര സംഘടനകളുമാണ് ആക്രമണത്തിന് പിന്നിലെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഭാരത സേനയെ ആക്രമിക്കാന്‍ ചൈന കൈയയച്ച് സഹായം നല്‍കിയിരുന്നതായും റിപ്പോര്‍ട്ട് ലഭിച്ചു. മണിപ്പൂരിലെ ചണ്ഡല്‍ ജില്ലയില്‍ ഉള്‍ഫാ അനുബന്ധ ഭീകര സംഘടനകളായ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗലാന്റ് (കെ), യു.എന്‍.എല്‍.എഫ് ഗ്രൂപ്പുമായി ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ഇവര്‍ക്ക് ചൈനീസ് ഇന്റലിജന്‍സിന്റെ സഹായം ലഭിച്ചിരുന്നു. ആക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് പതിനഞ്ച് ഭീകരരെ ഭാരത സേന കൊലപ്പെടുത്തിയിരുന്നു. അതിര്‍ത്തി കടന്ന് മ്യാന്മാര്‍ സൈന്യത്തിന്റെ സഹകരണത്തോടെയായിരുന്നു ഭാരതത്തിന്റെ പ്രത്യാക്രമണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.