തൃശൂര്‍: കോന്നി പെണ്‍കുട്ടികളുടെ ദുരൂഹമരണത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതായി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. ഈ അവസ്ഥയില്‍ വിവാദങ്ങളുണ്ടാക്കാന്‍ താല്പര്യമില്ലെന്നും അന്വേഷണം കാര്യക്ഷമമാണെന്നും സുധീരന് പറഞ്ഞു.
പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധീരന്.
അന്വേഷണം നല്ല രീതിയിലാണ് നടക്കുന്നത്. സന്ധ്യ കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥയാണ്. അന്വേഷണത്തില്‍ എല്ലാം വ്യക്തമാവും. വളരെ വേദനാജനകമായ അവസ്ഥയാണിത്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവാദത്തിനില്ലെന്നും സുധീരന് പറഞ്ഞു.
കൗമാരപ്രായക്കാരായ കുട്ടികള്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ പെരുമാറുന്നതെന്ന് സമൂഹം ചിന്തിക്കണമെന്നും സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: