മേക്ക് ഇന്‍ ഇന്ത്യ: റഷ്യയും ഭാരതവും ചേര്‍ന്ന് 200 ഹെലികോപ്ടറുകള്‍ നിര്‍മിക്കും

Sunday 19 July 2015 11:43 pm IST

മോസ്‌ക്കോ: ഭാരതത്തിന്റെ പ്രതിരോധമേഖലയ്ക്ക് ശക്തി പകര്‍ന്ന് റഷ്യയുമായി ചേര്‍ന്ന് 200 സൈനിക ഹെലികോപ്ടറുകള്‍ ഭാരതത്തില്‍ നിര്‍മിക്കും. തന്ത്രപ്രധാന മേഖലകളിലെ വൈവിദ്ധ്യവത്കരണം ശക്തിപ്പെടുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മേക്ക് ഇന്‍ ഇന്ത്യാ പദ്ധതി പ്രകാരം പുതിയ പ്രതിരോധ പദ്ധതികള്‍ ഇരുരാജ്യങ്ങളും സംയുക്തമായി ചെയ്യുന്നുണ്ടെന്ന് റഷ്യയിലെ ഭാരത അംബാസഡര്‍ പി.എസ്. രാഘവന്‍ പറഞ്ഞു. അഞ്ചാം തലമുറയിലെ ഫൈറ്റര്‍ എയര്‍ ക്രാഫ്റ്റും സംയുക്തമായാണ് നിര്‍മിക്കുന്നത്. പദ്ധതിയില്‍ റഷ്യക്ക് താത്പര്യമെന്നും രാഘവന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.