ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്. പൂഞ്ച് ജില്ലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയാണ് പാക് വെടിവയ്പ്പുണ്ടായത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. വെടിവയ്പ്പില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
യാതൊരു വിധത്തിലുള്ള പ്രകോപനവുമില്ലാതെയാണ് പാക്ക് സേന ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വെടിവയ്പ്പ് നടത്തിയതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.
ജുലൈ 15 മുതല്‍ പാക്കിസ്ഥാന് തുടരുന്ന വെടിനിര്‍ത്തല്‍ കരാര്‍ലംഘനത്തില്‍ ഒരാള്‍ മരിക്കുകയും പതിനാറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ മാസം ഇത് പതിനൊന്നാം തവണയാണ് പാക്ക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച രജൗരിയിലെ നൗഷേരയിലും പൂഞ്ചിലെ രണ്ട് ഗ്രാമങ്ങളിലേയ്ക്കും പാക്ക് സേന നടത്തിയ വെടിവയ്പ്പില്‍ അഞ്ച് സാധാരണക്കാര്‍ക്ക് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: