തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ആദാനി ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടര്‍ കരണ്‍ അദാനി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കരണ്‍ അദാനി.
കേരളസര്‍ക്കാരും മറ്റും പദ്ധതിയുടെ നടത്തിപ്പിനായി നല്കുന്ന പിന്തുണയില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുതാര്യമായ രീതിയിലാണ് സര്‍ക്കാരുമായി കരാര്‍ ഒപ്പുവയ്ക്കുന്നതെന്നും പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
നാല് വര്‍ഷത്തിനുള്ളില്‍ വിഴിഞ്ഞം തുറമുഖം പൂര്‍ത്തിയാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്നു പറഞ്ഞ കരണ്‍ കേരളത്തിലെ ഭരണപ്രതിപക്ഷങ്ങള്‍ പദ്ധതിയോട് നല്ല രീതിയിലാണ് സഹകരിക്കുന്നതെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: