വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാഡിസണ്‍ സ്ക്വയറിന് സമാനമായ സ്വീകരണമൊരുക്കാന്‍ കാലിഫോര്‍ണിയയിലെ ഭാരത വംശജര്‍ തയ്യാറെടുക്കുന്നു.
കഴിഞ്ഞ വര്‍ഷം മാഡിസണ്‍ സ്ക്വയറില്‍ വമ്പിച്ച സ്വീകരണമാണ് മോദിക്ക് നല്‍കിയത്. സിലിക്കണ്‍ താഴ്വരയിലെ യാത്രയ്ക്ക് തയ്യാറെടുക്കുന്ന രണ്ടാമത്തെ ഭാരത പ്രധാനമന്ത്രിയാണ് മോദി.
സെപ്തംബര്‍ മാസം അവസാനത്തോടെ ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക ജനറല്‍ അസംബ്ലി യോഗത്തില്‍ പങ്കെടുക്കുന്നതിനായി മോദി ന്യൂയോര്ക്കിലെത്തുമെന്നാണ് സൂചന.
യോഗത്തിന് ശേഷം സിലിക്കണ്‍ താഴ്വര സന്ദര്‍ശിക്കാനും ഇവിടെയുള്ള ഭാരത വംശജരെ അഭിസംബോധന ചെയ്യാനും പദ്ധതിയുണ്ട്. സെപ്തംബര്‍ 27ന് ഒരുക്കുന്ന സ്വീകരണ ചടങ്ങില്‍ മോദിയെ കേള്‍ക്കുന്നതിനായി 20000ത്തില്‍ പരം ആളുകള്‍ ഒത്തുകൂടുമെന്നാണ് കരുതുന്നത്.
അമേരിക്കയിലെ ഭാരത സ്ഥാനപതി അരുണ്‍ കെ സിംഗാകും വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കുക.
ചടങ്ങ് ചരിത്ര മുഹൂര്‍ത്തമാകുമെന്ന് വിദേശകാര്യ വകുപ്പിന്റെ ചുമതലയുള്ള ഡോ വിജയ് ചൗത്താല വ്യക്തമാക്കി. 1949ല്‍ നെഹ്റുവായിരുന്നു സിലിക്കണ്‍ താഴ്വര ആദ്യം സന്ദര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: