സ്വാശ്രയ ദന്തല്‍ പ്രവേശനം: ജയിംസ് കമ്മറ്റി നടപടി സുപ്രീംകോടതി റദ്ദാക്കി

Monday 20 July 2015 6:44 pm IST

ന്യൂദല്‍ഹി: സ്വാശ്രയ ദന്തല്‍ കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേക്ക് സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയത് മരവിപ്പിച്ച ജയിംസ് കമ്മറ്റി നടപടി സുപ്രീംകോടതി റദ്ദുചെയ്തു. പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുവാദം നല്‍കണമെന്നും കമ്മറ്റിക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ ദന്തല്‍ കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേക്ക് ജയിംസ് കമ്മറ്റി നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തണമെന്ന് ജയിംസ് കമ്മറ്റി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതു പരിഗണിക്കാതെ സര്‍ക്കാര്‍ നടത്തിയ പ്രവേശന പരീക്ഷാ ലിസ്റ്റില്‍ നിന്നും മെറിറ്റ് അടിസ്ഥാനത്തില്‍ മാനേജ്‌മെന്റ് സീറ്റിലേക്ക് പ്രവേശനം നടത്തി. സ്വകാര്യ മാനേജുമെന്റുകളുടെ ഈ നടപടിഎതിര്‍ത്ത ജയിംസ് കമ്മറ്റി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ പ്രക്രിയ മരവിപ്പിച്ചു. ഇതാണ് ഇന്നലെ സുപ്രീംകോടതി റദ്ദുചെയ്തത്. സര്‍ക്കാരിന്റെ മെറിറ്റ് ലിസ്റ്റില്‍ നിന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രവേശനം നടന്നതെന്നും ഇക്കാര്യത്തില്‍ എതിര്‍ക്കേണ്ട കാര്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യം കൂടി മുന്‍നിര്‍ത്തിയാണ് ജയിംസ് കമ്മറ്റി നടപടി റദ്ദാക്കുന്നതെന്നും കോടതി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.