പെരുമ്പാവൂര്‍: നെടുങ്ങപ്രയില്‍ പ്രവര്‍ത്തിക്കുന്ന വേങ്ങൂര്‍ ഗവ. ഐടിഐയില്‍ കമ്പ്യൂട്ടര്‍ ട്രേഡില്‍ (സിഒപിഎ) ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവ്.
വിദ്യാഭ്യാസ യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി/എന്‍എസി/ഡിപ്ലോമ അല്ലെങ്കില്‍ ഡിഗ്രി. ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് രണ്ടുവര്‍ഷത്തെയും ഡിഗ്രിയുള്ളവര്‍ക്ക് ഒരു വര്‍ഷത്തെയും എന്‍ടിസി/എന്‍എസി യോഗ്യതയുള്ളവര്‍ക്ക് മൂന്ന് വര്‍ഷത്തെയും തൊഴില്‍ പരിചയം ഉണ്ടായിരിക്കണം.
യോഗ്യതയുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 25ന് രാവിലെ 10.30ന് കൂടിക്കാഴ്ചക്ക് ഹാജരാകണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം പരമാവധി 14,000 രൂപ പ്രതിഫലം ലഭിക്കും. ഫോണ്‍: 0484 – 2659714
പ്രതികരിക്കാൻ ഇവിടെ എഴുതുക: