ഇടുക്കി:ഗാര്‍ഹിക പീഡനത്തില്‍ ഒന്നാംസ്ഥാനം മലപ്പുറത്തിന്.കഴിഞ്ഞ അഞ്ച് മാസത്തെ കണക്കാണിത്.വിവാഹിതരായ സ്ത്രീകള്‍ക്കെതിരെ ഭര്‍തൃവീടുകളില്‍ നടന്ന കുറ്റകൃത്യങ്ങളിലാണ് മലപ്പുറം ഒന്നാമത്.
ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്കു പ്രകാരം 2015 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള 199 കേസുകളാണ് മലപ്പുറത്ത് നടന്നത്. ഈ കാലയളവില്‍ സംസ്ഥാനതലത്തില്‍ 1354 കേസുകളാണ് ഭര്‍തൃവീടുകളില്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടിവന്നത്.
ഭര്‍ത്താവില്‍ നിന്നോ ഭര്‍ത്താവിന്റെ ബന്ധുക്കളില്‍ നിന്നോ ആണ് പീഡനങ്ങള്‍ ഉണ്ടായിരിക്കുന്നത്. തൃശൂര്‍ ജില്ലയില്‍ 167 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊല്ലം ജില്ലയ്ക്കാണ് മൂന്നാം സ്ഥാനം.
കൊല്ലം ജില്ലയില്‍164, പത്തനംതിട്ട-25, ആലപ്പുഴ-48, ഇടുക്കി-39, എറണാകുളം-107, പാലക്കാട്-136, കോഴിക്കോട്-147, വയനാട്-27,കണ്ണൂര്‍-76, കാസര്‍കോഡ്-44 എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള കണക്ക്. കഴിഞ്ഞ വര്‍ഷവും മലപ്പുറത്തുതന്നെയാണ് വീട്ടമ്മാര്‍ ഏറെ പീഡിപ്പിക്കപ്പെട്ടത്. 590 കേസുകളാണ് 2014ല്‍ രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: