തലശ്ശേരി: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂരിലെ ഇളംതോട്ടത്തില്‍ മനോജിനെ ബംബെറിഞ്ഞും വെട്ടിയും ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി സിപിഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ.മധുസൂദനനന്റെ മുന്‍കൂര്‍ ജാമ്യംഹര്ജി ജില്ലാ സെഷന്‍സ് കോടതി വീണ്ടും മാറ്റി. സിബിഐക്ക് വേണ്ടി പ്രൊസിക്യൂട്ടര്‍ ഹാജരാവാതിരുന്നതിനാലാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് 23ലേക്ക് മാറ്റിയത്. ഇതേ കേസില്‍ സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നാളെ തുടര്‍വാദം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: