സൂക്ഷിക്കണം ഇവയെ

Monday 20 July 2015 9:55 pm IST

നുഴഞ്ഞുകയറ്റപ്പാര്‍ട്ടി നേതാക്കളുടെ ഒത്താശയില്‍! ഹിന്ദുവിരുദ്ധ ആക്രമണകാരികള്‍ പേരുകളും പ്രസ്ഥാനങ്ങളും മാറ്റി മാറ്റി തങ്ങളുടെ തന്ത്രങ്ങള്‍ പയറ്റുവാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ദേശവിരുദ്ധ ഭീകരവാദികള്‍ തങ്ങളുടെ പൈശാചിക ലക്ഷ്യം നേടുവാനായി ഒരു സുപ്രഭാതത്തില്‍ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും പുത്തന്‍ പേരുകളില്‍ പോസ്റ്റുകള്‍ ഇറക്കിവിടുന്നതു കാണാം. ചുവരുകളില്‍ പലവിധ പേരുകളില്‍ ദേശവിരുദ്ധവും ഹിന്ദുവിരുദ്ധവുമായ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും അതിന്റെ മറവില്‍ എന്തെങ്കിലും 'തൊടുഞായങ്ങള്‍' പറഞ്ഞ് നല്ലപിള്ള ചമഞ്ഞ് ആക്രമണത്തിനു കോപ്പുകൂട്ടുകയും ചെയ്യുന്നു.  പോലീസ് സംവിധാനങ്ങള്‍ ഈ കുടിലതന്ത്രങ്ങളെ നേരിടാന്‍ പൊതുജനങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളോ സര്‍ക്കാരിനു ശക്തമായ റിപ്പോര്‍ട്ടുകളോ നല്‍കുന്നില്ല എന്നുവേണം കരുതുവാന്‍. പ്രീണന രാഷ്ട്രീയത്തിന്റെ പിടിയിലമര്‍ന്ന സുരക്ഷാ സംവിധാനങ്ങള്‍ ദുര്‍ബലമാക്കപ്പെട്ടിരിക്കുന്നു. തെക്കന്‍ സംസ്ഥാനങ്ങളില്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്ര ആക്രമണം മാര്‍ക്‌സിസ്റ്റ് ഡിവൈഎഫ്‌ഐ എന്നസംഘടനയിലേക്ക് വിരല്‍ചൂണ്ടുമ്പോഴും മറ്റ് ആക്രമണങ്ങളില്‍ എല്‍ഡിഎഫ്-യുഡിഎഫ് സഖ്യകക്ഷികള്‍ക്കെതിരെ വിരല്‍ചൂണ്ടുമ്പോഴും ഈ സംഘടനകള്‍ ഹിന്ദുവിരുദ്ധ വര്‍ഗീയ-ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കാന്‍ അവരെ നുഴഞ്ഞുകയറാന്‍ അനുവദിച്ചതിന്റെ രാഷ്ട്രീയ തിക്തഫലം അനുഭവിക്കുകയാണ്. ഈ തിരിച്ചടികളുടെ പ്രതിഫലനമാണ് അരുവിക്കരയില്‍ ബിജെപിക്ക് വോട്ടായി മാറിയത് എന്ന് ചിലര്‍ വിലയിരുത്തുന്നു. സിപിഐ, യുഡിഎഫിനു വോട്ടുകള്‍ വിറ്റുവെന്നതാണത്രേ കോണ്‍ഗ്രസിനു വോട്ടുകൂടാന്‍ കാരണം! സിഎല്‍എന്‍ സ്വാമി, കൊല്ലം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.