അഡ്ലെയ്ഡ്: പുതുതായി ടീമിലെത്തിയ ജെയിംസ് മില്‍നറുടെയും ഡാനി ഇങ്സിന്റെയും ഗോളുകളുടെ ബലത്തില്‍ ലിവര്‍പൂളിന് മികച്ച വിജയം. സീസണ് മുന്നോടിയായി നടന്ന മത്സരത്തില്‍ അഡ്ലെയ്ഡ് യുണൈറ്റഡിനെയാണ് ലിവര്‍പൂള്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം ബ്രിസ്ബെയ്നെതിരെ നേടിയ 2-1 വിജയത്തിലും മില്‍നര്‍ ലിവര്‍പൂളിനായി ഗോള്‍ നേടിയിരുന്നു. ഇന്നലെ അഡ്ലെയ്ഡ് യുണൈറ്റഡിനെതിരായ കളിയില്‍ ആദ്യ പകുതി ഗോള്‍രഹിതമായി. എന്നാല്‍ രണ്ടാം പകുതിയില്‍ മികച്ച പ്രകടനം നടത്തിയ ലിവര്‍പൂളിനായി 67-ാം മിനിറ്റിലാണ് മില്‍നര്‍ ഗോള്‍ നേടിയത്. 88-ാം മിനിറ്റില്‍ ഡാനി ഇങ്സും ലക്ഷ്യം കണ്ടതോടെ ലിവര്‍പൂളിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: