ആനവേട്ട: മുഖ്യപ്രതി മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്ത നിലയില്‍

Monday 20 July 2015 11:06 pm IST

കൊച്ചി:  ആനക്കൊമ്പുവേട്ടയുമായി ബന്ധപ്പെട്ട് വനംവകുപ്പ് തിരഞ്ഞിരുന്ന മുഖ്യപ്രതി കോതമംഗലം കുട്ടമ്പുഴ കൂവപ്പാറ സ്വദേശി ഐക്കരമറ്റം വാസു(54)വിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ ജില്ലയിലെ ദോഡാമാര്‍ഗിലുള്ള ഫാം ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്. ആനവേട്ടയുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വന്നതോടെ ഒളിവില്‍ പോയ വാസുവിനായി വനംവകുപ്പ് തെരച്ചില്‍ ശക്തമാക്കിയിരുന്നു. അന്വേഷണം ഉന്നതരിലേക്ക് എത്തുന്ന സാഹചര്യത്തില്‍ വാസുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണസംഘം പറയുന്നു. ദോഡാമാര്‍ഗില്‍ മൂവാറ്റുപുഴ സ്വദേശിയുടെ കൈതച്ചക്ക ഫാമിലാണ് വാസു ജോലി ചെയ്തിരുന്നത്. ഇയാള്‍ക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇത് മനസിലാക്കിയ ഫാം ഉടമ പണം നല്‍കി വാസുവിനെ പറഞ്ഞുവിട്ടു. പിന്നീട് വാസുവിനെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. കേസില്‍ വാസുവിന്റെ ബന്ധുക്കളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കുടുംബാംഗങ്ങള്‍ നിരപരാധികളാണെന്ന് വ്യക്തമാക്കുന്ന കത്ത് വാസുവിന്റെ മൃതദേഹത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.