തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് മുസ് ലീം ലീഗില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് അതിക്രമം. എബിവിപി സംസ്ഥാന സെക്രട്ടറി എ പ്രസാദ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഖില്‍ തുടങ്ങി നിരവധി പേര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു.
ആയൂര്‍വേദ കോളജില്‍ നിന്നും പ്രകടനമായി സെക്രട്ടറിയേറ്റിന് മുന്നിലെത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ ഉപയോഗിച്ച് പോലീസ് തടഞ്ഞു.
തുടര്‍ന്ന് പോലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയുമായിരുന്നു. പാഠപുസ്തക വിവാദം ഉള്‍പ്പെടെയുളള വിഷയങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: