മാവോയിസ്റ്റുകളെ പിടികൂടാന്‍ 8.69 കോടി പാരിതോഷികം പ്രഖ്യാപിച്ചു

Tuesday 21 July 2015 3:40 pm IST

റാഞ്ചി: സുരക്ഷാ സേനകള്‍ക്ക് നേരെ നടത്തിയ വിവിധ ആക്രമണ കേസുകളില്‍ പ്രതികളായ 73 മാവോയിസ്റ്റ് ഭീകരരെ പിടികൂടുന്നവര്‍ക്ക് 8.69 കോടി രൂപ ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. പീപ്പിള്‍ ലിബറേഷന്‍ ഫ്രണ്ടിന്റെയും സിപിഐ മാവോയിസ്റ്റിന്റെയും ഉന്നത ഭീകര നേതാക്കളും പാരിതോഷികം പ്രഖ്യാപിച്ച പിടികൂടപ്പെടേണ്ട ഭീകരരുടെ ലിസ്റ്റിലുണ്ട്. 2000 മുതല്‍ 500 സുരക്ഷാ ഉദ്യോഗസ്ഥരാണ് ഭീകരരുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ആഭ്യന്തരവകുപ്പിന്റെ ഈ നിര്‍ദ്ദേശം മുഖ്യമന്ത്രി രഘുഭര്‍ ദാസ് കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. മാവോയിസ്റ്റുകളില്‍ നിന്നും പിന്‍വാങ്ങിയ ആളുകളില്‍ നിന്നും വിവരം ലഭ്യമാകുമെന്ന പോലീസിന്റെ പദ്ധതി പ്രകാരമാണ് ഈ തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.