ഉജ്ജയിന്‍(മധ്യപ്രദേശ്): മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയില്‍ ഉജ്ജയിനിലെ മഹാകാലേഷ്വര് ക്ഷേത്ര ശ്രീകോവിലിനുള്ളിലും വെള്ളം കയറി. രാജ്യത്തെ 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണ് ഉജ്ജയിനില്‍ സ്ഥിതി ചെയ്യുന്നത്.
കനത്ത മഴയില്‍ നന്ദി ഹാളിലാണ് ആദ്യം വെളളം കയറിയത്. തുടര്‍ന്ന് ശ്രീകോവിലിനുള്ളിലും വെള്ളം കയറുകയായിരുന്നു.
ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് മഴയെ തുടര്‍ന്ന് ശ്രീകോവിലിനുള്ളില്‍ വെള്ളം കയറുന്നത്.
മഴ കനത്തതിനെ തുടര്‍ന്ന് നഗരത്തില്‍ നിന്ന് 5000ത്തോളം പേര് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റപ്പെട്ടു കഴിഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രണ്ട് ദിവസമായി തുറന്നു പ്രവര്‍ത്തിക്കുന്നില്ല. ജില്ലയില്‍ ഇതു വരെ 63.5 സെന്റീമീറ്റര്‍ മഴ രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: